banner

ശബരിമലയിൽ ജീവനക്കാരനെ തേങ്ങ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ശബരിമലയിൽ താൽക്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. 

തിരുനെൽവേലി സ്വദേശി ശ്രീരാമിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പൊലിസ് പിടികൂടിയത്. ഉച്ചയ്ക്ക് ക്ഷേത്രപരിസരത്ത് വച്ചായിരുന്നു സംഭവം.

താൽക്കാലിക ജീവനക്കാനായ കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات