banner

കടവൂർ ബൈപ്പാസിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് ചാടിയ ആൾ മരിച്ചു

അഞ്ചാലുംമൂട് : കടവൂർ ബൈപ്പാസിലെ നിന്ന് കായലിലേക്ക് ചാടിയ വയോധികൻ മരിച്ചു. മങ്ങാട് സ്വദേശി മുരളീധരൻ (71) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടവൂർ ബൈപ്പാസിലെ മങ്ങാട് പാലത്തിൽ നിന്നാണ് അഷ്ടമുടി കായലിൽ ചാടി ആത്മഹത്യ ചെയ്തത്.

അർബുദ ബാധിതനായി ചികിത്സയിലായിരുന്നു മുരളീധരൻ. അസുഖത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് മൂലമാകാം ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. അഞ്ചാലുംമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments