banner

വാല്യൂ ആഡഡ് പ്രൊഡക്ടുകളുടെ നിർമ്മാണവും വേസ്റ്റ് മാനേജ്മെന്റും

ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും എസ് ഡി കോളേജ് ആലപ്പുഴയും തമ്മിൽ ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും നാശത്തിനും കാരണമായ കുളവാഴയിൽ നിന്നും വാല്യൂ ആഡഡ് പ്രൊഡക്ടുകളുടെ നിർമ്മാണവും സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനും വേണ്ടിയുള്ള ദീർഘ കാല പദ്ധതികൾക്ക് തുടക്കം കുറിച്ചു. 

രണ്ടു കോളേജിലെയും സൂവോളജി വിഭാഗങ്ങൾ തമ്മിലുള്ള ധാരണ പത്രം പ്രിൻസിപ്പൽമാർ ഒപ്പുവെച്ചു. ടി കെ എം ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ് പദ്ധതി ഉത്ഘാടനം ചെയ്തു. വേസ്റ്റ് മാനേജ്മെന്റിന് ഊന്നൽ കൊടുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ 'ഏൺ വൈൽ യു ലേൺ' വിഭാഗത്തിൽ പെടുന്നവയും. വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ കൂടെ പണം സമ്പാദിക്കുവാൻ ഉതകുന്നതുമാണ്. 
സൂവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, മിസ്സിസ് രോഹിണി കൃഷ്ണ, ഡോ മുംതാസ് യഹിയ, ടി കെ എം ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ സുമലക്ഷ്‌മി, എസ് ഡി കോളേജ് പ്രിൻസിപ്പൽ ഡോ പി ആർ ഉണ്ണികൃഷ്ണ പിള്ള , ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ പി എസ് പരമേശ്വരൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ,സെന്റർ ഫോർ റിസർച്ച് ഓൺ അക്വാട്ടിക്ക് റിസോഴ്സസ്, എസ് ഡി കോളേജ് പ്രൊഫസർ ഡോ ജി നാഗേന്ദ്ര പ്രഭു കൃതജ്ഞ അറിയിച്ചു.

Post a Comment

0 Comments