Latest Posts

മെഗാസ്റ്റാർ മമ്മൂട്ടിക്ക് കൊവിഡ്; സ്ഥിരീകരിച്ചത് സിനിമാ ചിത്രീകരണത്തിനിടെ

മലയാളത്തിൻ്റെ മഹാ നടൻ പത്മശ്രീ ഭരത് മമ്മൂട്ടിക്ക് കോവിഡ്. സി.ബി.ഐ 5 ൻ്റെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിലാണ് മമ്മുട്ടിക്ക് പോസിറ്റീവ് ആയത്. എന്നാൽ ഈക്കാര്യം സ്ഥിരീകരിക്കാൻ ബന്ധപ്പെട്ട വൃത്തങ്ങൾ തയ്യാറാകുന്നില്ല. മലയാള ടെലിവിഷൻ മാധ്യമമായ മാത്യഭൂമി ന്യൂസ് ആണ് ഈക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്ത്. പിന്നാലെ ഫാൻസ് സർക്കിളുകൾ ഫേസ് ബുക്കിൽ പോസ്റ്റുമായി എത്തുന്നുണ്ട്.

അതേ സമയം, സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. ശേഷം ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങുകയുണ്ടായി. ജഗതി ശ്രീകുമാർ അപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നുമുണ്ട് സിബിഐ 5-ലൂടെ.

മുകേഷ്, രഞ്ജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നിരവധി താരങ്ങളാണ് അഞ്ചാം ഭാഗത്തിൽ അണിനിരക്കുന്നത്.

0 Comments

Headline