banner

രണ്ട് സെറ്റ് നഷ്ടമായി! പിന്നെ ചരിത്രം: റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം

മെൽബൺ : ലോക പ്രേക്ഷകരെ തന്നെ ഞെട്ടിത്തരിപ്പിച്ചു കൊണ്ട് ചരിത്രം സൃഷ്ടിച്ച കടന്നുവരവ്. പ്രായത്തിന്‍റെ അവശതകളെ മറികടന്ന് പോരടിച്ച റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. ഫൈനലിൽ ഡനീൽ മെദ്‌വെദേവിനെയാണ് നദാൽ തോൽപിച്ചത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമാണ് നദാലിന്റെ തിരിച്ചുവരവ്. സ്കോർ: 2-6, 6-7, 6-4, 6-4, 6-4.

ഓസ്ട്രേലിയൻ ഓപ്പണിലെ ചരിത്ര വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്സാം നേടുന്ന പുരുഷ താരമായി റാഫേൽ നദാൽ മാറി. നദാലിന്റെത് ഇരുപത്തൊന്നാം ഗ്രാൻഡ് സ്സാം കിരീടമായിരുന്നു. ഇരുപത് കിരീടം വീതമുള്ള റോജർ ഫെഡററെയും നൊവാക് ജോക്കോവിച്ചിനെയും സ്പാനിഷ് താരം മറികടന്നു. നദാലിന് മുന്നിലുള്ളത് സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്, മാർഗരറ്റ് കോർട്ട് എന്നീ വനിത താരങ്ങൾ മാത്രം. 13 ഫ്രഞ്ച് ഓപ്പൺ, 4 യുഎസ് ഓപ്പൺ, 2 വീതം വിംബിൾഡൻ, ഓസ്ട്രേലിയൻ ഓപ്പൺ എന്നിവയാണ് നദാൽ സ്വന്തമാക്കിയിട്ടുള്ളത്.

കരിയറിൽ ഉടനീളം പരിക്ക് വെല്ലുവിളിയായി മാറിയ താരമാണ് റാഫേൽ നദാൽ കൂടുതൽ കരുത്ത് പ്രകടിപ്പിച്ചിട്ടുള്ളത് ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിലായിരുന്നു. ഇടംകൈയൻ താരമായ റാഫേൽ നദാൽ, ഇന്നത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ പോരാട്ടത്തിൽ ലോകത്തെ രണ്ടാം നമ്പർ താരമായ ഡനീൽ മെദ്‌വെദേവിനെയാണ് മറികടന്നത്. പരിചയസമ്പത്ത് തന്നെയാണ് രണ്ട് സെറ്റ് നഷ്ടമായിട്ടും മത്സരത്തിലേക്ക് തിരിച്ചുവരാനും കിരീടം നേടാനും നദാലിനെ തുണച്ചത്.

ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേൽ നദാലിനെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. വിജയം തീർത്തും ഗംഭീരമെന്നും അതിശയമെന്നും സച്ചിൻ കുറിച്ചു. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നദാലിന്റെ 21–ാം ഗ്രാൻസ്‌ലാം കിരീടനേട്ടം.  

Post a Comment

0 Comments