banner

കാറുകൾ കത്തിച്ച്​ പുതുവർഷാചാരം; ക്രിമിനൽ കുറ്റകൃത്യത്തിന് പേടിയില്ലാതെ പ്രദേശവാസികൾ

പാരീസ് ​: ആളൊഴിഞ്ഞതും വഴിയരികിൽ പാർക്ക്​ ചെയ്തിരിക്കുന്നതുമായ നൂറുകണക്കിന്​ വാഹനങ്ങൾ കത്തിക്കുക. ഫ്രാൻസിൽ പുതുവത്സരത്തലേന്ന്​ അരങ്ങേറുന്ന വിചിത്ര ആചാരത്തിൽ ഈ വർഷം കത്തിച്ചത്​ 874 കാറുകൾ. വാഹനങ്ങൾ കത്തിക്കുന്നത്​ ക്രിമിനൽ കുറ്റകൃത്യമാണെങ്കിലും മുടങ്ങാതെ കാർ കത്തിക്കൽ നടക്കുമെന്നതാണ്​ പ്രത്യേകത.

കോവിഡ്​ 19നെ തുടർന്ന്​ അർധരാത്രിയിൽ കത്തിക്കുന്ന കാറുകളുടെ എണ്ണത്തിൽ വൻ കുറവ്​ ​രേഖപ്പെടുത്തിയിട്ടുണ്ട്​. 2019ൽ 1316 വാഹനങ്ങളാണ്​ അഗ്​നിക്കിരയാക്കിയത്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ നഗരങ്ങളിൽ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിരുന്നു. പൊതുജനങ്ങൾ തടിച്ചുകൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തുകയും മാസ്ക്​ ഉൾപ്പെടെയുള്ളവ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. 2020ൽ കാർ കത്തിച്ചതിന്‍റെ കണക്കുകൾ ലഭ്യമല്ല. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ രാജ്യവ്യാപകമായി ലോക്​ഡൗണായതിനെ തുടർന്നായിരുന്നു 2020ൽ ഇത്​ ഒഴിവായത്​.




Post a Comment

0 Comments