banner

തലസ്ഥാന നഗരിയിലെ തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ ബഹളം, തർക്കം; പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിച്ച് മെമ്പറുടെ പ്രതിഷേധം! ഡയസിൽ കുപ്പി കൊട്ടി ബഹളം....

പഞ്ചായത്ത് യോഗത്തിനിടെ ശരീരത്തിൽ പെട്രോള്‍ ഒളിച്ച് പ്രതിഷേധം. തലസ്ഥാന നഗരിയിലെ തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ ഡയസിൽ കുപ്പി കൊട്ടി ബഹളം. പിന്നാലെ പഞ്ചായത്തംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു.

തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ ഉണ്ടായ ബഹളം കയ്യാങ്കളിയിൽ കലാശിച്ചു. പ്രതിഷേധ സൂചകായി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധിച്ചു. 

തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. തീരുമാനിക്കാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

إرسال تعليق

0 تعليقات