കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്‍റര്‍നെറ്റിൽ തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും.
നാല് അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തി ജില്ലയിലെ ഇരുപത്തിരണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത പതിനേഴോളം ഡിജിറ്റ ഉപകരണങ്ങളാണ് പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക് സയന്‍സ് ലാബിലേക്ക് അയച്ചത്. കൊല്ലം സിറ്റി പരിധിയി പ്പെട്ട കൊല്ലം വെസ്റ്റ്, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി, ചവറ, തെക്കുംഭാഗം അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പളളി, എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയി നിന്നുമാണ് പതിനാല് കേസുകളിലായി മൊബൈ ഫോണ്‍, ലാപ്പ്ടോപ്പ്, ഡസ്ക്ടോപ്പ്, വൈഫൈ ഡോംഗിള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയ പതിനേഴ് ഉപകരണങ്ങളാണ് പിടികൂടിയത്.
സൈബറിടങ്ങളി കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. മരണപ്പെട്ട് പോയ വ്യക്തിയുടെയും വിദേശത്ത് പോയ വ്യക്തിയുടെയും സിംകാര്‍ഡുകള്‍ ഉപയോഗിച്ചും അശ്ലീലം തെരഞ്ഞവരും പശ്ചിമ ബംഗാള്‍ സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും നടപടി നേരിട്ടവരി ഉള്‍പ്പെടുന്നു. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന സൈബര്‍ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ നിരീ,ക്ഷണത്തിനൊടുവിലാണ് പരിശോധനകള്‍ നടത്തിയത്.
പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലം വന്ന ശേഷം കുറ്റവാളികള്‍ക്കെതിരെ കൂടുത അറസ്റ്റുകള്‍ ഉണ്ടാവുമെന്നും, സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു. സിബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍കോശിയുടെ നേതൃത്വത്തി സിറ്റി സൈബര്‍ സെല്ലാണ് റെയ്ഡ് നടപടികള്‍ ഏകോപിപ്പിച്ചത്.
0 تعليقات