banner

കൊല്ലത്ത് രോഗിയുടെ സഹായി ഡോക്ടറെ മർദിച്ചു; കേസിൽ ഒരാൾ അറസ്റ്റിൽ

* ഡോ. അനീഷ് പി ജോർജ്ജ് (വലത്), അക്രമിയുടെ സി.സി.ടി.വി ദൃശ്യം (ഇടത്)

കൊല്ലം : രോഗിയുമായി ചികിത്സയ്‌ക്കെത്തിയ യുവാവ് ഡോക്ടറെ മർദ്ദിച്ചു. പത്തനാപുരം  താലൂക്ക് ആശുപത്രിയിലാണ് സംഭവം. 
അസിസ്റ്റന്റ് സർജ്ജൻ അനീഷ് പി ജോർജ്ജിന് നേരെയാണ് ആക്രമണം ഉണ്ടായത്. അനീഷിൻ്റെ പരാതിയിൽ കേസെടുത്ത പത്തനാപുരം പൊലീസ് സംഭവുമായി ബന്ധപ്പെട്ട് പിടവൂർ സ്വദേശി രാജേഷിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നു. അപകടത്തിൽ പരിക്കേറ്റ രോഗിയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ പ്രതി അനീഷിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്യൂട്ടി നഴ്സിനേയും പ്രതി പിടിച്ചു തളളിയതായി പറയപ്പെടുന്നു. മദ്യലഹരിയിലാണ് ആക്രമണം എന്നാണ് ആരോപണം. 

അതേ സമയം, പ്രതിയെ പ്രകോപനത്തിന് കാരണമാക്കിയ സംഭവം എന്താണെന്ന കാര്യത്തിൽ വ്യക്തയില്ല. ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ എഫ്‌ഐആർ രിജസ്റ്റർ ചെയ്ത് വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നും. ബാധകമായ ഇടങ്ങളിൽ പകർച്ചവ്യാധി 2020 നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുകയും ചെയ്യണമെന്നുള്ള നിർദ്ദേശം നിലനില്ക്കുന്നുണ്ട്. 

ഇത് പ്രകാരം ഇത്തരത്തിൽ പിടിയിലാകുന്ന പ്രതികൾക്കെതിരെ അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ചുമത്താനാകും എന്ന തരത്തിലേക്ക് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ നിർദ്ദേശമുണ്ടായിരുന്നു. ഇപ്പോഴും ഈ വ്യവസ്ഥകൾക്ക് സാധ്യതയുണ്ടെന്നാണ് അനുമാനം.

Post a Comment

0 Comments