Latest Posts

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ, പിടിയിലായത് നീണ്ടകര സ്വദേശികൾ

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ട് ഒളിവിൽ  പോയ സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. നീണ്ടകര പുത്തന്‍തുറ മുല്ലശ്ശേരി ഉണ്ണിയെന്ന് വിളിക്കുന്ന അഖിൽ  (23), പുത്തന്‍തുറ സുന്ദരശ്ശേരിയിൽ അനന്ദന്‍ അശോകന്‍ (20), പുത്തന്‍തുറ കൊളളപ്പുറത്ത് വിഷ്ണു എന്ന് വിളിക്കുന്ന അര്‍ജ്ജുന്‍ (20) എന്നിവരാണ് പോലീസ് പിടിയിലായത്. 

കഴിഞ്ഞ പുതുവര്‍ഷരാവിന് ഇവരടങ്ങിയ സംഘം എ.എംസി മുക്കിന് പടിഞ്ഞാറുളള ക്ഷേത്രത്തിന് സമീപം അര്‍ദ്ധരാത്രി പടക്കം പൊട്ടിച്ച് സമീപവാസികള്‍ക്ക് ശല്യമുണ്ടാക്കി. സമീപവാസിയായ ശൈലേഷ്കുമാര്‍ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കരുതെന്ന് ഇവരോട് പറഞ്ഞു. ഇതി  പ്രകോപിതരായ ഇവര്‍ ശൈലേഷ്കുമാറിനെ ആക്രമിക്കുകയായിരുന്നു. അടിച്ച് തറയിലിട്ട ഇയാളുടെ തലയി  കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ശൈലേഷ് കൊല്ലം പാലത്തറയുളള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തി  ചികിത്സയിലായിരുന്നു. 

സംഭവത്തിന് ശേഷം ഒളിവിൽ  പോയ പ്രതികള്‍ കരുനാഗപ്പളളി ചെറിയഴീക്ക  ഉളളതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ ഇവിടെയെത്തി പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തി  എസ്. ഐ സുകേഷ്, എ.എസ്.ഐ അഷറഫ്, എസ്.സി.പി.ഒ മാരായ തമ്പി, ദിനേഷ്, സി.പി.ഒ മാരായ രജേഷ്, അനി എന്നവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

0 Comments

Headline