തിരുവനന്തപുരം : ഗുണ്ടാ ആക്രമണ കേസിലെ ഒരു പ്രതികൂടി പൊലീസ് പിടിയിലായി. കള്ളിക്കാട് മൈലക്കര അരുൺ ഭവനിൽ ചാത്തൻ എന്ന പേരിൽ അറിയപ്പെടുന്ന അരുൺകുമാർ (30) ആണ് മാറനല്ലൂർ പൊലീസിൻ്റെ പിടിയിലായിരിക്കുന്നത്.
കഴിഞ്ഞ മാസം പതിനെട്ടിന് മാറനല്ലൂരിലായിരുന്നു സംഭവം. പോലീസ് ജീപ്പ് തകർക്കുകയും കണ്ടലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കഞ്ചാവ്, അൻപതോളം വരുന്ന ആക്രമണകാരികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് യുവാവ് അറസ്റ്റിലായത്.
അൻപതിലധികം പേരുണ്ടായിരുന്ന സംഘത്തിലെ നിരവധി പേർ ഇതിനകം പിടിയിലായിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ മുൻപും പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
0 Comments