കഴിഞ്ഞ ഇരുപതാം തീയതി നാലംഗ സംഘത്തിൻ്റെ ക്രൂര മർദ്ദനമേറ്റത്. പിന്നാലെ അഷ്ടമുടി ലൈവാണ് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത് സംഭവം പുറം ലോകത്തെ അറിയിച്ചത്.
ആക്രമണത്തിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ പ്രകാശിന് തലയ്ക്കടകം ഗുരുതരമായി പരിക്കേല്ക്കുകയും, ബൈക്കിടിച്ച് വീഴ്ത്തിയതിൽ ശരീരത്ത് ആഴത്തിൽ ചതവുകൾ ഏൽക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും പരാതിയുണ്ട്. ക്രൂരമായ അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും ഇത് പൊലീസ് പരിഗണിച്ചില്ലെന്നാണ് ആരോപണം.
ഈ മാസം ഇരുപതാം തീയതി രാവിലെ പതിനൊന്നരയോടെയാണ് കുരീപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പ്രകാശിനെ അക്രമി സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിയത്. റോഡില്‍ നില്‍ക്കുകയായിരുന്ന പ്രകാശിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം കമ്പിവടി ഉള്‍പ്പെടെയുളള ആയുധങ്ങള്‍ വച്ച് തല്ലുകയായിരുന്നു. സ്ത്രീകളടക്കമുളള നാട്ടുകാര്‍ എത്തിയാണ് അക്രമികളില്‍ നിന്ന് പ്രകാശിനെ രക്ഷിച്ചത്.
തലേന്ന് പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് സ്ഥലത്തുവച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലായിരുന്നു ക്രൂരമര്‍ദനം. അഞ്ചാലുംമൂട് പൊലീസിലാണ് പരാതി നല്‍കിയത്. എന്നാല്‍ ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളു. അറസ്റ്റിലായ പ്രതിയെ മണിക്കൂറുകള്‍ക്കകം ജാമ്യത്തിലും വിട്ടു. മറ്റു പ്രതികള്‍ നാട്ടില്‍ സ്വൈര്യ വിഹാരം നടത്തുകയാണെങ്കിലും ആരെയും പേരിനു പോലുമൊന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
0 Comments