മുതിർന്ന ആർ.എസ്.പി നേതാവും പാർലമെൻ്റ് അംഗവുമായ എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും കുടുംബത്തിനും കൊവിഡ്. മകൻ കാർത്തിക്കിന് കോവിഡ് - 19 സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് എം.പിക്കും ഭാര്യ ഡോ. ഗീതയ്ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച വിവരം എം.പി തന്നെയാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്.
അതേ സമയം, ഭാര്യ ഗീതയ്ക്ക് കോവിഡ് ബാധിച്ചതിൽ ആകുലപ്പെടുന്നതിന് പിന്നിൽ വിചിത്രമായ അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോവിഷീൽഡിന്റെ രണ്ട് ഡോസ് എടുത്ത ശേഷവും, ഡിംസബറിൽ ഭാര്യ കോവിഡ് പോസിറ്റീവായി. തുടർന്ന് 56,000 രൂപ കൊടുത്ത് മോണോ ക്ലോണൽ ആന്റിബോഡി ചികിത്സയും സ്വീകരിച്ചു. പിന്നീട് നെഗറ്റീവ് ആയിരുന്നു. ഇത്രയും ചികിത്സയ്ക്ക് ശേഷം ഒരു മാസത്തിനകം വീണ്ടും പോസിറ്റീവാകുക വിചിത്രം തന്നെ എന്ന് എംപി പറഞ്ഞു.
ഒരു ക്യത്യതയും വ്യക്തതയും ഇല്ലാതെ കൊറോണവൈറസ് നമ്മുടെ ജീവിതത്തിന്റെ താളെ തെറ്റിക്കുന്നു. ശാസ്ത്ര നിരീക്ഷണങ്ങൾ നിഗമനങ്ങൾ മാത്രമാകുന്നോ എന്ന ചോദ്യവും അദ്ദേഹം തന്റെ പോസ്റ്റിൽ ഉന്നയിച്ചു
ചുമയും ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. മകനും രണ്ടാം തവണയാണ് കോവിഡ് വരുന്നത്. ആദ്യം വന്നപ്പോൾ സാരമായി തന്നെയാണ് മകന് വന്നത്. ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.
നിലവിൽ എംപിയുടെ ഓഫീസ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മൂവർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.
0 Comments