banner

ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന് മുന്നോടിയായി എയർ ഇന്ത്യയുടെ കടങ്ങൾ സർക്കാർ തീർത്തു

ന്യൂഡൽഹി : ടാറ്റ ഗ്രൂപ്പിന് കൈമാറുന്നതിന് മുന്നോടിയായി ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ  എഐഎഎച്ച്എല്ലിൽ അവശേഷിച്ച 61,000 കോടി രൂപയിലധികം ലെഗസി കടവും മറ്റ് ബാധ്യതകളും സർക്കാർ തീർത്തു. ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തിരുന്നു. കൈമാറ്റത്തിന് മുന്നോടിയായി ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായി ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു. 

എയർഇന്ത്യ സ്വകാര്യവൽക്കരണ പ്രക്രിയ നടത്തിയിരുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഇക്വിറ്റി ഇൻഫ്യൂഷനായി 62,057 കോടി രൂപ ചെലവഴിക്കാൻ പാർലമെന്റ് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നതായി അറിയിച്ചു. എയർ ഇന്ത്യയുടെ കുടിശ്ശികകളും ബാധ്യതകളും തിരിച്ചടയ്ക്കുന്നതിന് എഐഎഎച്ച്എൽ ഇതിൽ 61,131 കോടി രൂപ മുഴുവൻ കടവും എണ്ണക്കമ്പനികൾക്കുള്ള ഇന്ധന കുടിശ്ശിക പോലുള്ള മറ്റ് ബാധ്യതകളും തിരിച്ചടയ്ക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments