കഴിഞ്ഞ ലോക് ഡൗൺ സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിച്ച് അഡ്മിഷൻ ഫീസ് വാങ്ങരുതെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വ്യക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബങ്ങൾക്ക് ആശ്വാസകരമായിരുന്നു ഈ നിർദ്ദേശം.
കനത്ത മഴ മൂലം കലക്ടർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്ന പ്പോഴും കടവൂരിലെ സ്വകാര്യ സ്കൂൾ കലക്ടറുടെ ഉത്തരവ് മറികടന്ന് ക്ലാസ് നടത്തിയിരുന്നു.
അതേ സമയം ടി.പി.ആർ കൂടി നിൽക്കുന്ന സമയത്ത് സ്വകാര്യ സ്കൂൾ ഉൾപ്പെടുന്ന പ്രദേശം കണ്ടയ്മെൻ്റ് സോണായി നിന്ന സമയത്ത് (2021) രക്ഷിതാക്കൾ സ്കൂളിൽ നേരിട്ടെത്തണമെന്നും അഡ്മിഷൻ ഫീസ് അടച്ചാൽ മാത്രമേ പുതിയ പുസ്തകം നൽകുകയുള്ളുവെന്നും നിലപാടെടുത്തു. മുഖ്യമന്ത്രി അഡ്മിഷൻ ഫീസിൽ ഇളവ് നൽകണമെന്ന് പൊതുവിൽ പറഞ്ഞ കാര്യം രക്ഷിതാക്കൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ
''മുഖ്യമന്ത്രി അങ്ങനെ പലതും പറയും ഇത് തൻ്റെ സ്കൂളണെന്നും ഇളവ് വേണ്ടവർ തന്നോട് അപേക്ഷിച്ചാൽ മാത്രമേ " നൽകുകയെന്നുമുള്ള നിലപാടിലായിരുന്നു സ്കൂൾ പ്രിൻസിപ്പൽ. ഇതിനെതിരെ സമരവുമായി ഇടത് വിദ്യാർത്ഥി -യുവജന സംഘടനകൾ സ്കൂളിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നിരന്തരമായി സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ് കടവൂരിൽ നാലാം ക്ലാസ് വരെയുള്ള സ്വകാര്യ സ്കൂൾ.
0 Comments