banner

പ്രതീക്ഷ നൽകുന്ന നിയമം: ചരിത്രത്തിൽ ആദ്യമായി അർദ്ധരാത്രി അടിയന്തര സിറ്റിംഗ് നടത്തി ഹൈക്കോടതി

കൊച്ചി : കൊച്ചിയിൽ നിന്നുള്ള ചരക്ക് കപ്പലിന്റെ യാത്ര അർദ്ധരാത്രി തടഞ്ഞ് ഹൈക്കോടതി. കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പൽ എം വി ഓഷ്യൻ റോസ് തുറമുഖം വിടുന്നതാണ് ഹൈക്കോടതി തടഞ്ഞത്. അർദ്ധരാത്രി അടിയന്തര സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഇടപെടൽ.

കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രി സിറ്റിംഗ് നടത്തുന്നത്. കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടി രൂപ നൽകാൻ ഉണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ഇന്ന് പുലർച്ചെ കപ്പൽ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്. പണം നൽകാൻ രണ്ടാഴ്ചയ്‌ക്കകം നടപടിയെടുത്തില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

Post a Comment

0 Comments