banner

ജാതകം നോക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

കു​മ​ര​കം : പോ​ക്സോ കേസിൽ ക്ഷേ​ത്ര പൂ​ജാ​രി അറസ്റ്റിലായി. ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് മോ​നാ​ശേ​രി ഷി​നീ​ഷ് (33)നെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂടി​യ​ത്. അ​റ​സ്റ്റി​ലാ​യ ​ പ്രതിയെ കു​മ​ര​കം പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 

ഇപ്പോൾ അറസ്റ്റിലായ കേസിനു പുറമേ സമാന രീതിയിൽ മറ്റു സംഭവങ്ങളും ഇയാൾക്കെതിരെയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജാതകം നോക്കിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലാണ് ഷിനീഷ് റിമാൻഡിലായത്.

ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം ജാ​ത​കം നോ​ക്കാനെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഒ​റ്റ​യ്ക്ക് മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ഭ​സ്മം പു​ര​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Post a Comment

0 Comments