ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും കണക്കുകൾ കൃത്യമാണെന്നും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്നും കമ്പനി അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ കൃത്രിമത്വവും സ്പാമിങ്ങും കണ്ടെത്തിയാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ഓഗസ്റ്റിൽ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ശേഷം തന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ മാറ്റമുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയത്.
ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെൺകുട്ടിയുടെ പ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് തന്റെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനാൽ, തന്റെ പ്രതിമാസ അനുയായികളുടെ എണ്ണം "ഏതാണ്ട് പൂജ്യമായി കുറഞ്ഞു" എന്ന് രാഹുൽ ഗാന്ധി കത്തിൽ പരാമർശിച്ചിരുന്നു.
0 Comments