banner

ആർവൈഎഫ് കൊല്ലം ജില്ലാ സമ്മേളനം; ഓർമ്മ തൈ നട്ടു.

ആർ വൈ എഫ് കൊല്ലം ജില്ലാ സമ്മേളനം ജനുവരി 24,25,26 തീയതികളില്‍ നടക്കുന്നതിന്റെ ഭാഗമായി കൊല്ലം മണ്ഡലം കമ്മിറ്റി ഓർമ്മ വൃക്ഷം നട്ടു. കൊല്ലം മണ്ഡലത്തിലെ പാർട്ടിയുടെ മുതിർന്ന നേതാവായ സഖാവ്. കെ ഗോപിനാഥനാണ് വൃക്ഷ തൈ നട്ടത്.

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കുരീപ്പുഴ മോഹനൻ. ജില്ലാ കമ്മിറ്റി അംഗം കെ ജി ഗിരീഷ്. പാർട്ടി ലോക്കൽ സെക്രട്ടറി സഖാവ് ഉണ്ണികൃഷ്ണപിള്ള. ആര്‍ വൈ എഫ് കൊല്ലം മണ്ഡലം പ്രസിഡന്റ്‌ സ. റഫീക്ക് വെട്ടുവിള. മണ്ഡലം സെക്രട്ടറി സ. ത്രിദീപ് ആശ്രാമം. സ. തോമസ് ഫിലിപ്പ്,സ. ബിജു, സ. അമൽ തുടങ്ങിയവർ പങ്കെടുത്തു.

കൊല്ലം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 
 ആര്‍ വൈ എഫ് കുന്നത്തൂർ നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലടയിൽ ജനുവരി 9 ഞായറാഴ്ച നടന്ന അഖിലകേരള കബഡി ടൂര്‍ണമെന്റില്‍ അംബദ്ക്കര്‍ കബഡി ടീം ഒന്നാം സ്ഥാനം നേടി . ഇന്ന് തൈ നട്ടതിനോടൊപ്പം സൗജന്യ നേത്ര പരിശോധന ക്യാമ്പും, ചിത്ര രചനാ മത്സരവും നടത്തി.

إرسال تعليق

0 تعليقات