banner

എസ്ബിഐയുടെ വിവാദ ഉത്തരവ്; ഗർഭിണിക്ക് തൊഴിലും പ്രമോഷനും നിഷേധിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് അഡ്വ. ജെബി മേത്തർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണിക്ക് തൊഴിലും പ്രമോഷനും നിഷേധിക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെബി മേത്തർ ആവശ്യപ്പെട്ടു.

പുതുതായി നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ മൂന്നു മാസത്തിലേറെ ഗർഭിണികളാണെങ്കിൽ പ്രസവം കഴിഞ്ഞ് നാലു മാസം പിന്നിട്ട ശേഷമേ ജോലിയിൽ പ്രവേശിക്കാൻ കഴിയൂവെന്നാണ് വിവാദ ഉത്തരവ്.(സർക്കുലർ നമ്പർ CD0/P/ HRD IR/81/2021-22 31.12.2021).

പ്രമോഷൻ ലഭിച്ചവരും ഗർഭം മൂന്നു മാസത്തിൽ താഴെയാണെന്ന ഗൈനക്കോളിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

നിലവിൽ ആറ് മാസമെത്തിയ ഗർഭിണികൾക്ക് ജോലിയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. 

ഗർഭിണിയാണെന്ന ഒറ്റ കാരണത്താൽ തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണ ഘടനാ വിരുദ്ധവും സ്ത്രീ വിവേചനവുമാണ്. 


സർവ്വീസ് കാലാവധി, സിനിയോരിറ്റി,സർക്കാർ നൽകുന്ന പ്രസവാവധി എന്നിവ നിഷേധിക്കുകയും ഭ്രൂണഹത്യക്ക് പ്രേരണ നൽകുന്നതുമാണ് വിവാദ ഉത്തരവെന്നും ജെബി മേത്തര്‍ ആരോപിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments