banner

കൊല്ലത്ത് ശുചിമുറിയിൽ വെച്ച് എസ്എഫ്‌ഐ നേതാവിനെ എഐഎസ്‌എഫ്, കെഎസ്‌യു പ്രവർത്തകർ മർദിച്ചതായി പരാതി

കൊല്ലത്ത് എസ്.എഫ്.ഐ നേതാവിനെ ശുചി മുറിയിൽ എ.ഐ.എസ്.എഫ് ൻ്റെയും കെ.എസ്.യൂ ൻ്റെയും പ്രവർത്തകർ മർദിച്ചതായി ആരോപണം. ശ്രീനാരായണാ കോളേജ് പുനലൂരിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്‌ ആകാശിനെയാണ് എ.ഐ.എസ്.എഫ് ൻ്റെയും കെ.എസ്.യൂ ൻ്റെയും പ്രവർത്തകർ ശുചി മുറിയിൽ എത്തിച്ച് മർദിച്ചതായി ആരോപിക്കുന്നത്. എസ്.എഫ്.ഐയുടെ പുനലൂർ ഏരിയ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത്തരത്തിലൊരു ആരോപണം.

എസ്.എഫ്.ഐ ശ്രീനാരായണാ കോളേജ് പുനലൂർ, യൂണിറ്റ് കമ്മിറ്റിയുടെ ക്യാമ്പസ്‌ പ്രവർത്തകയോഗം വ്യാഴാഴ്ച രാവിലെ നടന്നതിനെ ചൊല്ലിയാണ് അക്രമമെന്നാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. കോളേജിൽ എ.ഐ.എസ്.എഫ് ൻ്റെയും കെ.എസ്.യൂ ൻ്റെയും അവിശുദ്ധ ബന്ധമുണ്ടെന്നും സമാധാന അന്തരീക്ഷം ഇല്ലാതാക്കി ഇലക്ഷൻ മാറ്റിവെയ്ക്കുക എന്ന ഗൂഡലക്ഷ്യമാണ് അക്രമങ്ങൾക്ക് പിന്നിലെന്നും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ സൂചിപ്പിക്കുന്നു.

എസ്.എഫ്.ഐ പുനലൂർ ഏരിയ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന ചുവടെ...👇 ( അവരുടെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചത് പ്രകാരം )

എസ്.എഫ്.ഐ ശ്രീനാരായണാ കോളേജ് പുനലൂർ, യൂണിറ്റ് കമ്മിറ്റിയുടെ ക്യാമ്പസ്‌ പ്രവർത്തകയോഗം ഇന്ന് രാവിലെ ക്യാമ്പസിൽ നടത്താൻ എല്ലാ ഡിപ്പാർട്മെന്റിലെയും വിദ്യാർഥികൾ യോഗസ്ഥലത്തേക്ക് വരുകയും അവിടെ വന്ന വിദ്യാർത്ഥികളെ AISF ന്റെയും KSU വിന്റെയും ആക്രമി സംഘം വിദ്യാർഥികൾ പരുപാടിക്ക് പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്ത് ഭീക്ഷിണിപെടുത്തുകയും തുടർന്ന് അവിടെ വാക്കുതർക്കം ഉണ്ടാകുകയും അധ്യാപകരും പ്രിൻസിപ്പാളും പ്രശ്നം പരിഹരിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ അവരുടെ ഉദ്ദേശത്തെ പരാജയപെടുത്തി പരുപാടിക്ക് ഇറങ്ങിയതിൽ വിരളിപൂണ്ട് പ്രകോപിതരായ AISF, KSU സംഘം പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേനെ SFI യൂണിറ്റ് പ്രസിഡന്റ്‌ സ. ആകാശിനെ ടോയ്ലറ്റിൽ കൊണ്ട് പോയി മർദ്ധിക്കുകയും ആക്രമി സംഘം കയ്യിൽ കരുതിയിരുന്ന ഇടി വള പോലുള്ള മാരക ആയുധങ്ങൾ ഉപയോഗിച്ചു വാരിയെല്ലിന് അടക്കം പരിക്കേൽപ്പിക്കുകയും തുടർന്ന് സ. ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
തുടർന്ന് അവിടെ എത്തിയ AISF - KSU നേതാക്കൾ ആശുപത്രിക്കുള്ളിൽ കയറി പ്രശ്നങ്ങൾ സൃഷ്ടിച്ചു ആക്രമം ഉണ്ടാക്കുകയും ആശുപത്രിയുടെ സമാധാന അന്തരീക്ഷം തന്നെ ഇല്ലാതാക്കി..

ഇലക്ഷന് SFI യെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ AISF - KSU അവിശുദ്ധകൂട്ടുകെട്ട് ഉണ്ടാക്കി കോളേജിലെ സമാധാന അന്തരിക്ഷം ഇല്ലാതാക്കി ഇലക്ഷൻ മാറ്റിവെക്കുക എന്ന ഗൂഡലക്ഷ്യം വിദ്യാർത്ഥികൾ തിരിച്ചറിയണം എന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

Post a Comment

0 Comments