കൊല്ലം : ശക്തികുളങ്ങരയിലെ വാഹനാപകടത്തില്‍ ഉള്‍പ്പെട്ട ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്‍.ടി.ഒ. അപകടത്തിന് കാരണം ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ആണെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ ഭാഗമായാണ് ഡ്രൈവറുടെ ലൈസന്‍സും ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതായി ആര്‍.ടി.ഒ ഡി. മഹേഷ് അറിയിച്ചത്.
ശക്തികുളങ്ങരയിലെ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വരും ദിവസങ്ങളില്‍ വാഹന പരിശോധന ശക്തമാക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. കൊല്ലം നഗരത്തിലും സമീപത്തുമായി നിരവധി പരാതികൾ ബസുകളുടെ അമിത വേഗതയെ സംബന്ധിച്ച് പുറത്തു വരുന്നുണ്ട് എന്നാലും പരിശോധന നടക്കുന്നത് മുൻകൂട്ടി അറിഞ്ഞ് അധികാരികളുടെ പരിശോധന അട്ടിമറിക്കുന്നതായും ജനം ആരോപിക്കുന്നു.
അതേ സമയം, ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ തത്ക്ഷണം മരിച്ചു.
അപകടത്തിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ 19 പേർക്ക് പരിക്കേറ്റിറിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം.
0 Comments