banner

ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം; ആറാട്ടിന് അനുമതിയില്ല

കൊല്ലം : പ്രസിദ്ധമായ ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് സമാപനം. അതേ സമയം ഉത്സവത്തിൻ്റെ ഭാഗമായുള്ള ആറാട്ടിന് അനുമതിയില്ല. ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്.

ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഒഴിവുള്ളത് നേരത്തെ അനുമതി നൽകിയിട്ടുള്ളതിന് മാത്രമാണ്. കല്യാണങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും ഒഴിവുണ്ട്. ആറാട്ടിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ കത്ത് നൽകിയിരുന്നു. 

Post a Comment

0 Comments