കൊല്ലം : തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ തട്ടാർക്കോണം മാളവിക ഭവനത്തിൽ സിന്ധു എന്ന യുവതിയാണ് "ബ്രെയിൽ ട്യൂമർ" എന്ന രോഗം മൂലം കഷ്ടപ്പെടുന്നത്. സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റുള്ളവരുടെ കനിവ് കാത്ത് കഴിയുകയാണ് ഈ യുവതി.
ദിവസവേതനക്കാരനായ ഭർത്താവും ഒൻപതിലും, ആറിലും പഠിക്കുന്ന പെൺമക്കളും അടങ്ങുന്നതാണ് സിന്ധുവിൻ്റെ കുടുംബം. ഈ വരുന്ന 27-ആം തീയതിക്ക് മുൻപായി രണ്ടു ലക്ഷത്തോളം രൂപ ഇവർക്ക് കണ്ടെത്തേണ്ടതുമുണ്ട്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ചികിത്സയുടെ പ്രാഥമിക ഘട്ടത്തിൽ ആവശ്യമായി വരുന്ന രണ്ടു ലക്ഷം രൂപ എങ്ങനെ കണ്ടെത്തണമെന്ന് അറിയാതെ നില്ക്കുകയാണ്. സുമനസ്സുകൾ കനിഞ്ഞാൽ സിന്ധുവിന് ഇനിയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.
സഹായിക്കുക:
SINDHU. P
MALAVIKA BHAVANAM, THATTARKONAM P.O KOLLAM
A/C NO : 3394296224
IFSC : CBIN0281172
PHONE NO: 9995762612,
GOOGLE PAY NUMBER : 9995762612
0 Comments