banner

മദ്യലഹരിയിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊന്നു

മദ്യലഹരിയിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊന്നു. പാലക്കാട് വെണ്ണക്കരയിലാണ് സംഭവം. വടുകത്തറ മന്നാടിയാർ വീട്ടിൽ സഹദേവനാണ് (52) മകൻ്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. മകൻ സജീഷിനെ ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. 

പിതാവും മകനും മദ്യപിച്ച് വീട്ടിൽ സ്ഥിരം വഴക്കുണ്ടാവാറുണ്ട്. കൊലപാതക ദിവസവും പിതാവ്യം മകനും തമ്മിൽ മദ്യപിച്ച് വഴക്കും വാക്ക് തര്‍ക്കവുമുണ്ടായി. സഹദേവനെ മകൻ തല്ലുകയും കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ശേഷം മുറിയിലേക്ക് തള്ളിയിട്ട സഹദേവനെ ഇവിടെ പുറത്തുനിന്ന് പൂട്ടി. രാവിലെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് സഹദേവൻ നിലത്ത് മരിച്ചുകിടക്കുന്നതായി കണ്ടത്. പിന്നാലെ അയൽവാസികളും നാട്ടുകാരും ചേർന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസിന് സംശയം തോന്നി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് മർദനമേറ്റതായും ശ്വാസം മുട്ടിച്ചതായും കണ്ടെത്തി. സഹദേവന്റെ സംസ്കാരത്തിന് ശേഷമാണ് മകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Post a Comment

0 Comments