banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിതാവ് അറസ്റ്റിലായി, പിന്നാലെ മകൻ ആത്മഹത്യ ചെയ്തു

കോട്ടയം : പാമ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിലായതിന് പിന്നാലെ മകൻ ആത്മഹത്യ ചെയ്തു. പാമ്പാടി കാരയ്ക്കാമറ്റം നെടുങ്കുഴിയിൽ ഓമനക്കുട്ടൻ (52) ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ഓമനക്കുട്ടന്റെ മകൻ അഖിലിനെ (25) ഞായറാഴ്ച രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ചയാണ് പെൺകുട്ടിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ അഖിലിന്റെ അച്ഛൻ ഓമനക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അഖിൽ തൂങ്ങിമരിച്ചത്. ഇന്നലെ (ഞായറാഴ്ച) രാവിലെ എത്തിയ ബന്ധുക്കളാണ് അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات