കുണ്ടറ : എംജിഡി എച്ച്എസ്എസ് ഫോർ ബോയ്സ് സ്കൂളിൽ നാഷണൽ സർവീസ് സ്കീം ക്യാമ്പ് സന്ദർശിച്ച സംസ്ഥാന NSS ഓഫീസർ ഡോ.ആർ. എൻ . അൻസർ ക്യാമ്പിൻ്റെ സംഘാടക മികവിനെ അഭിനന്ദിച്ചു. അതിജീവനം 2021' എന്ന പേരിൽ നടത്തിയ ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്താനെത്തിയതായിരുന്നു അദ്ദേഹം.
NSS ഹയർ സെക്കൻ്ററി വിഭാഗം സംസ്ഥാന കോ-ഓഡിനേറ്റർ
ഡോ. ജേക്കബ്ബ് ജോൺ ,സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ ,
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ സബിതാ ബീഗം, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ അഡ്വ കെ .പി സജി നാഥ്, മലയാള സർവ്വകലാശാല സാഹിത്യരചനാ വിഭാഗം തലവൻ
ഡോ. അശോക് എ ഡിക്രൂസ് , കൽപ്പറ്റ ഗവ. കോളേജ് അസി. പ്രഫസർ അനീഷ് എം ദാസ് , ഷോർട്ട് ഫിലിം ഡയറക്ടർ അതുൽ മുരളി , എക്സൈസ് ഉദ്യോഗസ്ഥർ , ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് ദിവസങ്ങളിലായി വിവിധതര സെമിനാറുകൾ നടന്നു.
സംസ്ഥാന Nടട നിർദ്ദേശിച്ച തനതിടം, കൃഷിയിടം, നാമ്പ്, ഉദ്ബോധ് തുടങ്ങിയ കർമ്മ പദ്ദതികളും , ഫോട്ടോ ഗാലറിയും Nടട വിളമ്പര റാലിയും ,വിവിധ ചർച്ചകളും ,കൾച്ചറൽ പ്രോഗ്രാമുകളും , വിവിധ സേവന പ്രവർത്തനങ്ങളും നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.കെ.തോമസ് അധ്യക്ഷത വഹിച്ച സമാപന യോഗം, കുണ്ടറ നിയോജകമണ്ഡലം MLA ശ്രീ. പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനഎൻ. എസ്. എസ്. ഓഫീസർ ഡോ.ആർ .എൻ . അൻസർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മുൻ PTA പ്രസിഡന്റ് ശ്രീ. സാബു ബെൻസിലി, സ്വാഗതസംഘ കമ്മറ്റി അംഗങ്ങൾ ശ്രീ.സജി സാമുവൽ,
PR. എംജി മോനച്ചൻ, സ്റ്റാഫ് പ്രതിനിധി ശ്രീമതി.സൂസൻ. കെ. സാമുവൽ ,
ശ്രീ. അൻസർ കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
യോഗത്തിൽ NSS സംസ്ഥാന ഓഫീസർ ഡോ. R N അൻസർ പ്രോഗ്രാം ഓഫീസർ ശ്രീമതി ആശക്ക് ആദരം നൽകുകയും , ശ്രീ പി.സി വിഷ്ണു നാഥ് MLA ക്യാമ്പ് അംഗങ്ങൾക്ക് വിവിധ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. വോളണ്ടിയർ ലീഡർ ഇമ്മനുവേൽ. എം. എം ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിക്കുകയും, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ആശ. എസ് കൃതജ്ഞതയും ക്യാമ്പ് ലീഡർ അമൃത ലാൽ സ്വാഗതവും പറഞ്ഞു. ദേശീയ ഗാനത്തോടുകൂടി സമാപന സമ്മേളനം അവസാനിച്ചു.
0 Comments