Latest Posts

കൊവിഡ്-19 - സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ടുവന്ന് സർക്കാർ. കൊവിഡ് അവലോക ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. 23, 30 ( ഞായറാഴ്ചകൾ) തീയതികളിൽ ആവശ്യ സർവ്വീസുകൾ മാത്രമാകും പ്രവർത്തിക്കുക. ഈ ദിവസങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നതിന് വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാകും. എന്നാൽ നിയന്ത്രണങ്ങൾ പൂർണ്ണമായ ലോക്ഡൗൺ ആയിരിക്കില്ല. എന്നാൽ സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. പൊലീസിനും ഈക്കാര്യത്തിൽ ചുമലകൾ നൽകിയിട്ടുള്ളതായാണ് സൂചന..

അതേസമയം, സംസ്ഥാനത്ത് ഇന്ന്  46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ വിവിധ ജില്ലകളിലായി 3,20,516 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,13,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1337 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

0 Comments

Headline