banner

കൈക്കൂലി കേസിൽ ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.

പത്തനംതിട്ട : കൈക്കൂലി കേസിൽ ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഡെപ്യൂട്ടി കളക്ടർ പി.ആർ ഷൈൻ, സർവയർ ഗ്രേഡ് ഒന്ന് ആർ. രമേശ് കുമാർ എന്നിവരെയാണ് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ക്വാറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.

2018 ലാണ് കേസിലാസ്പദമായ സംഭവമുണ്ടായത്. അന്ന് പി.ആർ ഷൈൻ കോന്നി താലൂക്കിലെ തഹസീൽദാർ ആയിരുന്നു. ആർ. രമേശ് കുമാർ ഇവിടെ തന്നെ സർവയർ ഗ്രേഡ് രണ്ട് ആയിരുന്നു. തുടർന്ന് റവന്യൂ പുറമ്പോക്ക് ഭൂമിയിലെ അനധികൃത ക്വാറി പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകാതിരിക്കാൻ ക്വാറി ഉടമയിൽ കൈക്കൂലി വാങ്ങിയതായാണ് പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും പ്രതി ചേർത്തത്.

അന്വേഷണ ഘട്ടത്തിൽ പ്രതികൾ പ്രസ്തുത ഉയർന്ന സ്ഥാനങ്ങളിൽ തുടരുന്നത്  കേസിൻ്റെ പുരോഗതിയെ ബാധിക്കുമെന്നും. പ്രതികൾ തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കാട്ടി വിജിലൻസ് ഡി.വൈ.എസ്.പി റവന്യൂ വകുപ്പിന് നൽകിയ ശുപാർശയിലാണ് റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജെ. ബിജു ഇരുവരെയും സസ്പെൻഡ് ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

Post a Comment

0 Comments