സിപിഐഎം 23ാം പാര്‍ടി കോണ്‍ഗ്രസിന്‍റെ മുന്നോടിയായി കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകം പ്രതീക്ഷ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ബി.രാഘവന്‍ നഗറില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച്ച രാവിലെ 9.30ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു.
മുതിര്‍ന്ന നേതാവ് സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാല്‍ പതാക ഉയര്‍ത്തി. കെ.സോമപ്രസാദിന്‍റെ താല്‍ക്കാലിക അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജോര്‍ജ്ജ് മാത്യു രക്തസാക്ഷി പ്രമേയവും ബി.തുളസീധരക്കുറുപ്പ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗത സംഘം പ്രസിഡന്‍റ് പി.എ.എബ്രഹാം സ്വാഗതം പറഞ്ഞു. പോളീറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ പി.ബി.അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ റ്റിഎംതോമസ് ഐസക്ക്, പി.കെ.ശ്രീമതി, വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, കെ.ജെ.തോമസ് കെ.എന്‍.ബാലഗോപാല്‍ എന്നിവരും പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കുന്നു.
സമ്മേളന നടത്തിപ്പിനുള്ള വിവിധ സബ് കമ്മിറ്റികളെ തീരുമാനിച്ചു :
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റീയറിംഗ് കമ്മിറ്റി സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നു.
പ്രസീഡിയം - കെ.സോമപ്രസാദ്, എസ്.ജയമോഹന്‍, എസ്.ആര്‍.അരുണ്‍ബാബു, സുജാചന്ദ്രബാബു, എം.നൗഷാദ് എം.എല്‍.എ,
മിനിറ്റ്സ് - എം.ശിവശങ്കരപിള്ള (കണ്‍വീനര്‍), ജി.മുരളീധരന്‍, എന്‍.സന്തോഷ്, പി.സജി, ഡി.ജയകുമാര്‍, എന്‍.ജയലാല്‍.
പ്രമേയം - ജോര്‍ജ്ജ്മാത്യു (കണ്‍വീനര്‍), ബി.തുളസീധരക്കുറുപ്പ്, റ്റി.മനോഹരന്‍, എസ്.വിക്രമന്‍, വി.കെ.അനിരുദ്ധന്‍, ബി.അജയകുമാര്‍, ആര്‍.എസ്.ബാബു, എം.വിശ്വനാഥന്‍, പി.ഐഷാപോറ്റി, പി.വി.സത്യന്‍
ക്രഡന്‍ഷ്യല്‍-എക്സ്.ഏണസ്റ്റ് (കണ്‍വീനര്‍), സി.ബാള്‍ഡുവിന്‍, സി.സന്തോഷ്, ശ്യാംമോഹന്‍, എസ്.ഗീതാകുമാരി, കെ.പ്രദീപ്, ആദര്‍ശ്.എം.സജി, അനന്തു പിള്ള.പി
പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ അവതരിപ്പിച്ചു.
റിപ്പോര്‍ട്ടിേډലുള്ള ചര്‍ച്ചയില്‍ വി.എസ്.സതീഷ്(അഞ്ചല്‍), പി ഐഷാപോറ്റി (കൊട്ടാരക്കര), എസ് ആര്‍ അരുണ്‍ബാബു (നെടുവത്തൂര്‍), അഡ്വ.എന്‍അനില്‍കുമാര്‍ (ശൂരനാട്), എസ്എന്‍ രാജേഷ് (പുനലൂര്‍), എസ് ശശികുമാര്‍ (കുന്നത്തൂര്‍), ചിന്താജെറോം (കൊല്ലം), ആഡ്വ ജൂലിയറ്റ് നെല്‍സന്‍ (കുണ്ടറ), അഡ്വ.എസ് ഷൈന്‍കുമാര്‍ (ചടയമംഗലം), ആര്‍.രവീന്ദ്രന്‍ (ചവറ), കെ എസ് ബിനു (ചാത്തന്നൂര്‍), കെ പി സജിനാഥ് (കൊല്ലം ഈസ്റ്റ്), വി പി ജയപ്രകാശ് മേനോന്‍ (കരുനാഗപ്പള്ളി), കെ.ജി.ബിജു (അഞ്ചാലുംമൂട്), ആര്‍പ്രസന്നന്‍ (കൊട്ടിയം) എന്നിവര്‍ പങ്കെടുത്തു.
കെ-റെയില്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കി കേരള വികസനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ്-ബിജെപി കള്ളപ്രചരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
പ്രതിനിധി സമ്മേളനം ശനിയാഴ്ച്ച രാവിലെ 9.30ന് തുടരും. ഞായറാഴ്ച്ച വൈകിട്ട് 4.30ന് കൊട്ടാരക്കരയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. പൊതു സമ്മേളനം പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്യും.
0 Comments