banner

തന്നെ പറ്റി മോശം പറഞ്ഞ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിലായി

പോത്താനിക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടിൽ അജയ് മോൻ (39) ആണ് പോത്താനിക്കാട് പോലീസിന്‍റെ പിടിയിലായത്. 

പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ മൂലമാണ് ആക്രമിച്ചത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ കോന്തൻപാറ സ്വദേശിയായ യുവാവ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

إرسال تعليق

0 تعليقات