banner

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 2,71,202 പേർക്കാണ് വൈറസ് ബാധ.314 പേരാണ് മരിച്ചത്. 1,38,331 പേർ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആർ നിരക്ക് 16.28 ആണ്. ഒമൈക്രോൺ ബാധിതരുടെ എണ്ണം 7,743 ആയി.

ഡൽഹിയിൽ ശനിയാഴ്ച 20,718 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് തമിഴ്നാട്ടില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍. അതിനിടെ, ശനിയാഴ്ച അഞ്ച് സംസ്ഥാനങ്ങളിലായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി റാലികൾക്കും റോഡ്‌ഷോകൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ജനുവരി 22 വരെ നീട്ടി, എന്നാൽ പരമാവധി 300 പേരെ അല്ലെങ്കിൽ ഹാളിന്റെ ശേഷിയുടെ 50% ഇൻഡോർ മീറ്റിംഗുകൾ നടത്താൻ പാർട്ടികൾക്ക് ഇളവ് അനുവദിച്ചു. .

إرسال تعليق

0 تعليقات