banner

സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം നാളെ മുതൽ ഓൺലൈന്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികൾ നാളെ (തിങ്കളാഴ്ച) മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികൾ ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ കോടതി നേരിട്ട് വാദം കേൾക്കു.

പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്.

Post a Comment

0 Comments