banner

വിനോദയാത്രയ്ക്ക് പോയ യുവാവിന് കാല് വഴുതി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം.

അടിമാലി : വിനോദ യാത്ര പോയ യുവാവിന് ദാരുണാന്ത്യം. ഇരുപത്തിയഞ്ചുകാരനായ കോതമംഗലം ചേലാട് സ്വദേശി ഷിബിൻ ആണ്‌ മരിച്ചത്. കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയതായിരുന്നു യുവാവ്.
ഞായർ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. 

ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേയ്ക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേക്ക്‌ കയറുന്നതിനിടെ കാൽ വഴുതി താഴെ പതിയ്‌ക്കുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. മൃതദ്ദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ. വെള്ളത്തുവൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments