Latest Posts

മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്ന് മാലമോഷണം; യുവതിയുൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ

കടയ്ക്കാവൂർ : മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന അഞ്ചംഗ സംഘം തിരുവനന്തപുരം കടയ്ക്കാവൂരിൽ പിടിയിൽ. ഒരു യുവതിയും നാല് യുവാക്കളുമാണ് പിടിയിലായത്. പോലീസിനെ ആക്രമിച്ച രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സഹാസികമായാണ് പിടികൂടിയത്.

പച്ചിറ ചായപ്പുറത്ത് വീട് ഷമീർ(21), വയയിൽതിട്ട വീട്ടിൽ അബിൻ(21), വക്കം മരുതൻവിളാകം അഖിൽ(20), ചിറയിൻകീഴ് തൊടിയിൽവീട്ടിൽ ഹരീഷ്(19), നിലമേൽ വളയിടം ജെർണിഷ(22) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ കടയ്ക്കാവൂർ അങ്കിളിമുക്കിന് സമീപം 80കാരിയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിലാണ് അറസ്റ്റ്

ഷമീറും അബിനുമാണ് ആദ്യം പിടിയിലായത്. പ്രതികൾ ഉപയോഗിച്ച ബൈക്ക് മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തി. സ്വർണാഭരണങ്ങൾ വിൽക്കാൻ പ്രതികളെ സഹായിച്ചിരുന്നത് ജെർണിഷയാണ്. സ്വകാര്യ സ്ഥാപനത്തിൽ അസി. മാനേജരായി ജോലി നോക്കുകയാണ് ഇവർ.

0 Comments

Headline