banner

ഗൾഫ് മേഖലയിൽ നിന്നുള്ള പൊടിപടലങ്ങൾ കേരളത്തിലേക്ക് എത്താൻ സാധ്യത

കൊല്ലം : ഗൾഫ് മേഖലയിൽ നിന്നുള്ള പൊടിപടലങ്ങൾ കേരളത്തിലേക്ക് എത്താൻ സാധ്യത. കാലാവസ്ഥ അപ്ഡേറ്റുകൾ പ്രസിദ്ധീകരിക്കാറുള്ള രാജീവൻ ഇരിക്കുളമാണ് തൻ്റെ ഫേസ്ബുക്ക് ഹാൻ്റിലിലൂടെ വ്യക്തമാക്കിയത്. ഇറാൻ, പേർഷ്യൻ,ഗൾഫ് മേഖലയിൽ നിന്ന് വന്ന പൊടിപടലങ്ങൾ അറബികടലിനു മുകളിലൂടെ സഞ്ചരിച്ചു ഗുജറാത്ത്‌, മഹാരാഷ്ട്ര, മേഖലയിൽ എത്തിയതിനു ശേഷം ചെറിയൊരു ഭാഗം  കേരളത്തിലേക്കും എത്തിച്ചേരാൻ സാധ്യതയെന്നാണ് പ്രവചനം.

അതേസമയം, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകള്‍ ഏതാനും ദിവസങ്ങളായി കൊടും തണുപ്പില്‍ വിറങ്ങലിച്ചു നില്‍പ്പാണ്. പലയിടങ്ങളിലും അന്തരീക്ഷ താപനില പൂജ്യത്തിനും താഴേക്ക് പോയി. ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയും കൂടിയായതോടെ ജനങ്ങള്‍ക്ക് പലയിടങ്ങളിലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. അത്യാവശ്യങ്ങള്‍ക്കു വേണ്ടി മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

വരും ദിനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ താപനില ഇനിയും താഴോട്ടുപോകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. സൈബീരിയയില്‍ നിന്നുള്ള ശീതക്കാറ്റ് ശക്തി പ്രാപിച്ചതാണ് അറബ് മേഖലയില്‍ തണുപ്പ് ശക്തമാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments