banner

മകളെ നിനക്കൊപ്പം ഈ അച്ഛനില്ലെ; 'അച്ഛനാണ് പെണ്‍മക്കള്‍ക്ക് സൂപ്പര്‍ ഹീറോ'

അച്ഛനാണ് പെണ്‍മക്കള്‍ക്ക് സൂപ്പര്‍ ഹീറോ. പിതാവിന്റെ സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് കാണിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കുന്നത്. മകളുടെ തലയിലെ ശസ്ത്രക്രിയയ്ക്കായി മുടി കളഞ്ഞപ്പോള്‍ പിതാവും തല മൊട്ടയടിച്ചു. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ് ജനഹൃദയത്തെ സ്വാധീനിച്ചത്. 7000ലധികം പേര്‍ ലൈക്ക് ചെയ്ത ചിത്രത്തിന് നിരവധി പേര്‍ ഹൃദയഹാരിയായ കമന്റുകളും നല്‍കുന്നുണ്ട്.

കുഞ്ഞുങ്ങൾ വേദനിക്കുന്നത്​ കണ്ടുനിൽക്കാനാവാത്തവരാണ്​ അധിക മാതാപിതാക്കളും. അവരുടെ വേദനയും സങ്കടവുമകറ്റാൻ ഏതറ്റംവരെയും പോകാൻ ചിലർ തയ്യാറാകും. മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയയായ കൊച്ചുമകളുടെ തലയിൽ മുറിപ്പാടായി നിൽക്കുന്ന തുന്നൽ കണ്ടുനിൽക്കാനാവാതെ ഒരച്ഛൻ ചെയ്​ത കാര്യമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തുന്നലിന്‍റെ അതേ മാതൃകയിൽ മുടിവെട്ടിയാണ്​ ഈ അച്ഛൻ തന്‍റെ പൊന്നോമന മകളോട്​ ​െഎക്യദാർഡ്യമറിയിച്ചത്​്​.

ഏതാനും വർഷം പഴക്കമുള്ള ഈ ചിത്രം കഴിഞ്ഞ ദിവസമാണ്​ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചത്​. അതിവേഗം ഇത്​ വൈറലാവുകയും പ്രമുഖർ ഉൾപ്പെടെ പങ്കുവെക്കുകയും ചെയ്​തു. 

ശസ്​ത്രക്രിയക്ക്​ വേണ്ടി കുഞ്ഞിന്‍റെ തലയിലെ ഒരുഭാഗത്തെ മുടി പൂർണമായും ഷേവ്​ ചെയ്​തിട്ടുണ്ട്​. ഇതേ മാതൃകയിൽ തന്നെയാണ്​ പിതാവിന്‍റെ തലമുടിയും ഷേവ്​ ചെയ്​തിരിക്കുന്നത്​. മകളു​ടെ നെറ്റിയിൽ ​സ്​​േനഹത്തോടെ തല ചേർത്തിരിക്കുന്ന ചിത്രമാണ്​ വൈറലായത്​. “ചെറിയ കുഞ്ഞിന് മസ്തിഷ്ക ശസ്‌ത്രക്രിയ നടത്തി, അവളുടെ അച്ഛൻ തന്‍റെ മുടിയിലും അതുതന്നെ ചെയ്‌തു! ഇത്​ കരയിപ്പിക്കുന്നു” എന്നായിരുന്നു ഒരാളുടെ കുറിപ്പ്​. 

Post a Comment

0 Comments