banner

കൊല്ലത്ത് 'തോക്ക്' ചൂണ്ടി ഭീഷണി; 29കാരനായ യുവാവ് പിടിയിലായി

കൊല്ലം : യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ട് ആക്രമിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി താലൂക്കില്‍, ഓച്ചിറ വില്ലേജില്‍ ചങ്ങന്‍കുളങ്ങര മുറിയില്‍ പുതുക്കാട്ട് കിഴക്കതില്‍ വീട്ടില്‍ പങ്കജ് (29) ആണ് പോലീസ് പിടിയിലായത്. 

ഇയാളുള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21 ന് രാത്രി കരുനാഗപ്പളളി ടൗണില്‍ ദേശീയ പാതയുടെ കിഴക്ക് വശം സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലിലെ പാര്‍ക്കിംഗ് സ്ഥലത്ത് വച്ച് ബാറിലെ സെക്യൂരിറ്റിയുമായി ഇവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ ഇടപെട്ട് ഇയാളെ കുറിച്ച് പറഞ്ഞ ചവറ വടക്കുംതല സ്വദേശിയായ മുഹമ്മദ് ലത്തീഫിനെയാണ് തോക്ക് ചൂണ്ടി ആക്രമിച്ചത്. ഇയാളെയും കൂടെയുണ്ടായിരുന്നയാളെയും തിരിച്ചറിഞ്ഞു എന്നതിനാലാണ് ഇവര്‍ ആക്രമിച്ചത്. 

കരുനാഗപ്പളളി, ഓച്ചിറ, കരീലക്കുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളും ഒപ്പമുണ്ടായിരുന്നയാളും കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുളളവരാണ്. സംഭത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ വവ്വാക്കാവില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. 

കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐമാരായ വിനോദ് കുമാര്‍, ജയശങ്കര്‍, ധന്യ.കെ.എസ്, എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍ സി.പി.ഒ സാബു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Post a Comment

0 Comments