banner

ഇന്നത്തെ ദിവസത്തിന് രാജ്യസ്നേഹത്തിൻ്റെ മധുരമുണ്ട്

നിസ്സഹകരണ പ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരിൽ ഒരാളുമായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അഭിഭാഷകനും സോഷ്യലിസ്റ്റ് നയങ്ങൾക്കും പേരുകേട്ട ഇദ്ദേശ രാജ്യത്തിൻ്റെ സൈനികപരമായ അടിത്തറയിൽ വിസ്മരിക്കാൻ കഴിയാത്ത ഭാഗം കൂടിയാണ്.

നേതാജി എന്നും വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിൻ്റെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പങ്ക് വളരെ പ്രശസ്തമാണ്. 1938 മുതൽ 1939 വരെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ലോകമഹായുദ്ധസമയത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തുടച്ചുനീക്കാൻ അദ്ദേഹം ശ്രമിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർക്കെതിരെ ധീരോജ്വലമായ  പ്രവർത്തനം നടത്തിയ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയാണ്, ഇന്ത്യക്കാരായ നമുക്ക് സ്വാതന്ത്ര്യം നേടി തരാൻ സഹായിച്ചവരിൽ ഒരാളാണ് നേതാക്കി.

അദ്ദേഹത്തിന്റെ രാജ്യസ്‌നേഹവും നിശ്ചയദാർഢ്യവും പലരെയും പ്രചോദിപ്പിക്കുന്നു. 'എനിക്ക് നിങ്ങളുടെ രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' ഇന്ത്യയെ സ്വതന്ത്രമാക്കാനും ജനങ്ങളെ പ്രചോദിപ്പിക്കാനും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസിദ്ധമായ ഉദ്ധരണിയായിരുന്നു ഇത്.

സുഭാഷ് ചന്ദ്രബോസ് ജയന്തി 2022
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം എല്ലാ വർഷവും ജനുവരി 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്നു.

സുഭാഷ് ചന്ദ്രബോസ് ജയന്തി: ജീവചരിത്രം

1897 ജനുവരി 23ന് ജാങ്കി നാഥ് ബോസ് - പ്രഭാബതി ബോസ് എന്നീ ദമ്പതികളുടെ മകനായി ഒഡീഷയിലെ കട്ടക്കിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു പ്രശസ്ത അഭിഭാഷകനും, അമ്മ കടുത്ത മതവിശ്വാസിയുമായിരുന്നു. ഈ ദമ്പതികളുടെ ഒമ്പതാമത്തെ കുട്ടിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന് മറ്റ് 13 സഹോദരങ്ങളുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. എമിൽ ഷിൻകെൻ എന്ന ഓസ്ട്രിയൻ വനിതയെ അദ്ദേഹം വിവാഹം കഴിച്ചു, അദ്ദേഹത്തിന്റെ മകൾ അനിത ബോസ് പിന്നീട് ജർമ്മനിയിലെ ഒരു ജനപ്രിയ സാമ്പത്തിക വിദഗ്ധയായി.

അദ്ദേഹത്തിൻ്റെ പ്രശസ്തമായ ചില ഉദ്ധരണികൾ ചുവടെ 

  • 'സ്വാതന്ത്ര്യം നൽകിയിട്ടില്ല, അത് എടുക്കപ്പെട്ടതാണ്.

  • "ചർച്ചകൾ കൊണ്ട് ചരിത്രത്തിൽ ഒരു മാറ്റവും സാധ്യമല്ല"

  • ഒരു വ്യക്തി ഒരു ആശയത്തിന് വേണ്ടി മരണപ്പെട്ടേക്കാം, എന്നാൽ ആ ആശയം അവന്റെ മരണശേഷം ആയിരം ജീവിതങ്ങളിൽ അവതരിക്കും.

Post a Comment

0 Comments