banner

ഇന്ന് സൈനിക ദിനം, നമുക്കായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അഭിവാദ്യം ചെയ്യാം

ഒരു ദിനം മാത്രമല്ല നാം ജീവിക്കുന്ന ഓരോ നിമിശവും അഭിമാനപൂർവ്വം നാം സൈനികരോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ, ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 15ന് നമ്മുടെ രാജ്യം സൈനിക ദിനമായി ആഘോഷിച്ചു വരുന്നു. 1949-ൽ ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന ബ്രിട്ടീഷ് ജനറൽ സർ ഫ്രാൻസിസ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കെ.എം കരിയപ്പ (അന്ന് ലഫ്റ്റനന്റ് ജനറൽ) ഇന്ത്യൻ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്ത ദിവസമാണ് ജനുവരി 15.

രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരെ അഭിവാദ്യം ചെയ്യുന്നതിനാണ് സൈനിക ദിനം ആചരിക്കുന്നത്.

കൊറോണ മഹാമാരിയുടെ മൂന്നാം തരംഗത്തെ മുൻനിർത്തി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കരസേനാ ദിനാഘോഷങ്ങൾ വളരെ കുറവായിരിക്കും. സൈനികരുടെ സേവനങ്ങൾക്ക് നന്ദി പറയുന്നതിനായി 'ആർമി ഡേ' ഉദ്ധരണികളും ആശംസകളും ചിത്രങ്ങളും പങ്കിട്ടുകൊണ്ട് നമുക്ക് ഈ ദിവസം ആഘോഷിക്കാം.

താഴെയുള്ള ആശംസാ ചിത്രങ്ങളിൽ വിരൾ അമർത്തി അവ വാട്സാപ്പിലും മറ്റ് സോഷ്യൽ മീഡിയകളിലും പങ്ക് വെച്ച് രാജ്യത്തിൻ്റെ മഹത്തായ ആഘോഷത്തിൽ നമുക്കും പങ്ക് ചേരാം 




ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ 




ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അഥവാ കൊഡന്ദേര "കിപ്പർ" മാഡപ്പ കരിയപ്പ OBE. 1947 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ പടിഞ്ഞാറൻ യുദ്ധമുഖത്തേക്ക് നയിച്ചത് അദ്ദേഹമാണ്. പരമോന്നത ഫീൽഡ് മാർഷൽ നേടിയ ഇന്ത്യൻ കരസേനയുടെ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹം


Post a Comment

0 Comments