പാലക്കാട് : ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥിനിയായ ബീന (20) ആണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. പാലക്കാട് ഉമ്മിണിയിലാണ് സംഭവം.
ബികോം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ബീനയുടെ അമ്മ പരീക്ഷ ഫീസ് കഴിഞ്ഞ ദിവസം കോളേജിലെത്തി അടയ്ക്കാൻ ശ്രമിച്ചിരുന്നു. അവസാന തീയതിയായ കഴിഞ്ഞ ദിവസം അസൗകര്യങ്ങൾ മൂലം കോളേജ് അധികൃതർ ഫീസ് വാങ്ങാൻ തയ്യാറായില്ല. ഇതോടെ പരീക്ഷ എഴുതാൻ കഴിയില്ല എന്നറിഞ്ഞ പെൺകുട്ടി ഇന്ന് രാവിലെയോടെ പാലക്കാട് ഉമ്മിണിയിലെ സ്വഭവനത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. കുളിക്കാൻ പോയ ബീനയെ കാണാതിരുന്നത് മൂലം നടത്തിയ തിരച്ചിലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
എന്നാൽ, കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, കോളേജ് ഫീസ് അടയ്ക്കാനുള്ള സമയം കോളേജ് അധികൃതരല്ല തീരുമാനിക്കുന്നതെന്നും സർവ്വകലാശാലയിൽ നിന്നുള്ള നിർദ്ദേശം മാത്രമാണ് തങ്ങൾ അനുസരിച്ചതെന്നും കോളേജുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഹേമാനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
0 Comments