banner

'ഹൃദയം' ജനുവരി 21ന് തിയറ്ററുകളിലെത്തുമെന്ന് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസില്‍ ഇതുവരെ മാറ്റമില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് എന്നും വിനീത് ശ്രീനിവാസന്‍ സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.


മോഹൻലാൽ ആണ് റിലീസ് തീയതി ഔദ്യോഗികമായി സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചത്. വിനീത്, പ്രണവ് തുടങ്ങി നിരവധിപേര്‍ റിലീസ് പോസ്റ്റർ പങ്കുവെച്ചിട്ടുമുണ്ട്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ 15 പാട്ടുകളുമുണ്ട്. 'ദര്‍ശനാ....', 'ഒണക്കമുന്തിരി ' എന്നീ പാട്ടുകൾ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു. 

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. പ്രണവ് മോഹന്‍ലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസഫ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം 2016ല്‍ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്.

Post a Comment

0 Comments