ക്രിക്കറ്റ് ലോക ചരിത്രത്തിൽ ഇന്ത്യയുടെ സ്ഥാനം ചെറുതല്ല. ക്രിക്കറ്റിൻ്റെ ചരിത്രത്തോടൊപ്പം സ്വാതന്ത്ര്യത്തിൻ്റെ കഥ ചേർത്ത് വായിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. ക്രിക്കറ്റിനെ നമ്മൾ അത്രകണ്ട്, അതല്ലെങ്കിൽ അടയാളപ്പെടുത്തുന്നത് അത്രത്തോളം നെഞ്ചോട് ചേർത്തു തന്നെയാണ്.
സമീപ അന്തരീക്ഷങ്ങളിൽ നിന്ന് വ്യക്തമായ കാര്യം വെറുമൊരു ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര തോൽവിയല്ല കോലിയുടെ ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് തന്നെയാണ്. 2014 മുതൽ 2022 വരെ 68 ടെസ്റ്റുകളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 40 എണ്ണത്തിൽ ടീം ജയിച്ചപ്പോൾ 11 മത്സരങ്ങൾ സമനിലയിലായി. തോറ്റത് 17 എണ്ണത്തിൽ മാത്രം.
കളിക്കളത്തിലെ ഇന്ത്യയുടെ പോരാട്ട നിരയെ ആവേശം കൊള്ളിക്കുന്ന ക്യാപ്റ്റൻസി തന്നെയാണ് രാജ്യം മുഴുവൻ ഒരു രാജിയെ പറ്റി ചർച്ച ചെയ്യാൻ കാരണം എന്ന് എടുത്തു പറയാതെ വയ്യ. കുറേ മുമ്പ് ഗ്രൗണ്ടിൽ എതിർ ടീം തൻ്റെ സഹകളിക്കാരെ വർണ്ണവും, വർഗ്ഗവും പറഞ്ഞ് ആക്ഷേപിക്കുന്നത് കണ്ട് ഗ്രൗണ്ടിലേക്കിറങ്ങി കണക്കിന് തിരികെ പറഞ്ഞപ്പോഴെ കരുതിയതാണ് വലത് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി പിടിച്ച് അഭിവാദ്യങ്ങൾ നൽകണമെന്ന്. ഒരു പക്ഷെ ആ സ്ഥാനങ്ങളിലേക്ക് പകരക്കാർ ഉണ്ടായേക്കാം പക്ഷെ താങ്കൾക്ക് പകരമാകുകയില്ലെല്ലോ!
വാർത്ത :
ന്യൂഡൽഹി : ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.
0 Comments