ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് നൽകിയ പരാതിയിൽ ബേക്കൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.
ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. .യുവതിയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പോലീസിനെ അറിയിച്ചു. തുടർന്നാണ് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
0 تعليقات