banner

കൊല്ലത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്ക്.

കൊല്ലം : കോട്ടുക്കല്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് പരിക്ക്. നെടുപുറത്ത്‌ സ്വദേശിനി സ്നേഹയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വീട്ടിൽ നിന്നും രാവിലെ സ്കൂളിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. വീടിന് മുന്നിലെ വയലിൽ നിന്നും നാട്ടുകാർ തുരത്തിയ കാട്ടുപന്നി ഓടി കയറിയത് സ്നേഹയുടെ വീട്ട് മുറ്റത്തേക്കായിരുന്നു .

 താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സ്നേഹ മനോജിനെ അഞ്ചൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  എസ്.ടി  സജുവിന്റെ നേതൃത്വത്തിൽ വനപാലകർ സന്ദർശിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മുഴുവൻചികിത്സാ സഹായവും വനം വകുപ്പ് വാക്ദാനം നൽകി. പത്തനാപുരം റെയിഞ്ച് ഓഫീസർ ബി.ദിലീഫ്, അഞ്ചൽ റാപ്പിഡ് റെസ്പോൺസ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി എസ്സ് ബിനു എന്നിവർ ഉൾപ്പെടുന്ന സംഘമാന്ന് ആശുപത്രിയിൽ സ്നേഹ മനോജിനെ സന്ദർശിച്ചത്.

Post a Comment

0 Comments