banner

കണ്ണൂർ വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കണ്ണൂർ സ്വദേശിനിയായ യുവതിയിൽ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വർണം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മസ്‌കത്തിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഐഎക്‌സ് 714 വിമാനത്തിലെ യാത്രക്കാരിയായ കണ്ണൂർ കുറുവ റോഡ് സ്വദേശിനി റസീലയുടെ കയ്യിൽ നിന്നുമാണ് 905 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂർ എയർപോർട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ നന്ദകുമാർ, കെ.പ്രകാശൻ, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം പിടികൂടിയത്.

Post a Comment

0 Comments