banner

പള്ളി സെമിത്തേരി കല്ലറകളിലെ കുരിശുകൾ നശിപ്പിച്ച യുവാവ് പിടിയിൽ

വയനാട് : മാനന്തവാടിയിൽ പള്ളി സെമിത്തേരിയില്‍ എത്തി കല്ലറകളിലെ കുരിശുകള്‍  നശിപ്പിക്കുകയും, കല്ലറകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി.മാനന്തവാടി കണിയാരം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍  കല്ലറകളിലെ കുരിശുകള്‍  നശിപ്പിക്കുകയും, കല്ലറകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ ചെറുപുഴ വിമലനഗര്‍ പൊന്നാറ്റില്‍ ഡോണിഷ് ജോര്‍ജ്ജ് (33) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 

 മദ്യലഹരിയിലാണ് ഇയ്യാള്‍ സെമിത്തേരിയില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. പിടിയിലായ ഡോണിഷ് മുന്‍പ് മാനസിക രോഗത്തിന് ചികിത്സ തേടിയ വ്യക്തിയാണെന്ന് വിവരമുണ്ട്. ഇയ്യാളുടെ പിതാവ് ജോര്‍ജ്ജിന്റെ കല്ലറയും ഇതേ സെമിത്തേരിയിലാണുള്ളത്.പ്രതിയുടെ കാല്‍പാടുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ  അന്വേഷണത്തിലാണ് പ്രതിവലയിലായത്. 

മാനന്തവാടി സി ഐ എം.എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, അഡി. എസ്.ഐ നൗഷാദ്, എ.എസ്.ഐ മെര്‍വിന്‍ ഡിക്രൂസ്, സി പി ഒ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.അതിക്രമിച്ച് കയറിയതിനും, നാശനഷ്ടങ്ങള്‍ വരുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

إرسال تعليق

0 تعليقات