Latest Posts

കൊല്ലത്ത് യുവാവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.


കൊല്ലം :
യുവാവിനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ തഴമേൽ റോഡിന് സമീപമുള്ള ഓടയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം. അഞ്ചൽ തഴമേൽ സ്വദേശി ബിപിൻ(40) നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ചൽ പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു

0 Comments

Headline