banner

കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിലായി

കൊല്ലത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പിടിച്ചെടുത്ത ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിലായി. ക​ല്ലു​വാ​തു​ക്ക​ല്‍ സ്വദേശികളായ അ​തു​ല്‍ (19), മ​ഹേ​ഷ് (19) എ​ന്നി​വ​രാ​ണ് അന്വേഷണത്തിന് ഒടുവിൽ പാ​രി​പ്പ​ള്ളി പൊ​ലീ​സി​​ന്‍റെ പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മോ​ട്ടോ​ർ വാഹന വകുപ്പ് പിടികൂടിയ ബൈക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കടത്തിയ യുവാക്കൾ പിടിയിൽ.  ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​ദ​ർശി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർന്നാ​ണ് പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പ​രി​ധി​യി​ൽ നിന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വാഹനം കസ്റ്റഡിയിലെടുത്തത്. 

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് താ​ക്കോ​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വാ​ങ്ങ​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർന്ന്, മ​റ്റ് വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ള​താ​ക്കോ​ലു​പ​യോ​ഗി​ച്ച് യു​വാ​ക്ക​ൾ ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​യാ​യ അ​മ്പി​ളി​യു​ടെ പ​ള്‍സ​ര്‍ ബൈ​ക്കാ​ണ് യു​വാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ല്‍ജ​ബ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് സി. ​നാ​യ​ര്‍, ജ​യിം​സ്, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 

Post a Comment

0 Comments