banner

സ്വത്ത് തട്ടിപ്പ് കേസിൽ പ്രതിയായ കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ രാജിവയ്ക്കണമെന്ന് യുവമോർച്ച; അഞ്ചാലുംമൂട്ടിൽ എംപിയുടെ കോലം കത്തിച്ചു

അഞ്ചാലുംമൂട് : സ്വത്ത് തട്ടിപ്പ് കേസിൽ പ്രതിയായ  കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ എംപി സ്ഥാനം രാജിവെയ്ക്കണമെന്ന്  ആവശ്യപ്പെട്ട് പ്രതിഷേധം. യുവമോർച്ച തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ടൗണിലാണ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. 

എൻ കെ പ്രേമചന്ദ്രൻ എംപി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും രാജിവെച്ച് പുറത്ത് പോകണമെന്നും യുവമോർച്ച ജില്ലാ വൈസ്പ്രസിഡന്റ്‌ ഗോകുൽ കരുവ പറഞ്ഞു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുവമോർച്ച മണ്ഡലം പ്രസിഡന്റ് യദുകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം നിഖിൽ ത്യക്കരുവ,മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് കണ്ടച്ചിറ,വൈസ് പ്രസിഡന്റ്മാരായ ശരത് മങ്ങാട്, ശ്യാം കുട്ടൻ,സെക്രട്ടറി രമേശ്‌ എന്നിവർ നേതൃത്വം നൽകി. ബിജെപി ത്യക്കരുവ പഞ്ചായത്ത് പ്രസിഡന്റ് അജയൻ,
യുവമോർച്ച പ്രവർത്തകരായ അജിത് ഉണ്ണി, രാജീവ്, പ്രജി, വിഷ്ണു എന്നിവർ പങ്കെടുത്തു.

إرسال تعليق

0 تعليقات